New Arrivals!
Have a look at what’s up there to come!
Best Seller!
Know and buy from the latest best-selling from your favorite category.
New Arrival
Have a look at what’s up there to come!
ത്വറഫയുടെ മുഅല്ലഖ
മമ്മുട്ടി കട്ടയാട്
മുഅല്ലഖാ കവികളില് രണ്ടാമനായി അറിയപ്പെടുന്ന ത്വറഫയുടെ ജനനം ക്രി.വ. 543ലാണ്. ഇരുപത്തിയാറാം വയസ്സില്, ജന്മംനല്കിയ വരികളുടെ പേരില് കൊല്ലപ്പെടുമ്പോള്, അദ്ദേഹം ബാക്കിവെച്ച അനശ്വര കാവ്യങ്ങളില്ഒന്ന് ഇതായിരുന്നു; മറ്റു മുഅല്ലഖകളേക്കാള് ദൈര്ഘ്യമേറിയതും.ജീവിതം മുന്തിരിച്ചാറുപോല് നുകരാനുള്ളതാണെന്ന് ഉദ്ഘോഷിച്ച ത്വറഫ നല്ലൊരു സഹജീവി സ്നേഹിയും ദീനാനുകമ്പയുള്ളവനും പ്രകൃതിയെയും സൗന്ദര്യത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും പെട്ടെന്ന് പ്രകോപിതനാകുന്നവനും ദരിദ്രനും അഭിമാനിയുമായിരുന്നു. മുപ്പതിലധികം വരികളിലൂടെ ഇവിടെ അദ്ദേഹം ഒട്ടകത്തെ വർണിക്കുന്നുണ്ട്. തന്റെ ദുഃഖം ശമിപ്പിക്കാനുള്ള തെളിനീരു കൂടിയായിരുന്നു അദ്ദേഹത്തിനു കവിതകള്! ത്വറഫയുടെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്കാരവും
പേജ് : 254
വില : 600
Size : D 1/4
IPB Books
Featured Releases
Best-picked from the latest releases of different genres.
സുഹൈറിൻറെ മുഅല്ലഖ
മൂന്നാമത്തെ മുഅല്ലഖയുടെ കര്ത്താവ് സുഹൈറിനെഎന്തുകൊണ്ട് ‘കവികളുടെ കവി’ എന്നു വിളിക്കുന്നു എന്നു ചോദിച്ചപ്പോള്ഖലീഫാ ഉമര്(റ) പറഞ്ഞു: “അദ്ദേഹം വന്യമായ പദങ്ങളുപയോഗിക്കില്ല, വാക്കുകളില് കടുപ്പം വരുത്തില്ല, അറിയുന്നതേ പറയൂ, ഉള്ള സംഗതികളുടെ അടിസ്ഥാനത്തിലേ ആരെയും പ്രശംസിക്കുകയുള്ളൂ”.അബസ്-ദുബ്യാന് ഗോത്രങ്ങള്ക്കിടയിൽ നാല്പതു വര്ഷത്തോളം നീണ്ടുനിന്ന ദാഹിസ് വല് ഗബ്റാ യുദ്ധം അവസാനിപ്പിക്കാന് മുന്നോട്ടുവന്ന രണ്ടു മധ്യസ്ഥരുടെ ശ്രമത്തെ ശ്ലാഘിച്ചു കൊണ്ടെഴുതിയതാണ് ഈ കാവ്യം.കവി കുടുംബത്തിലെ കാരണവരായ സുഹൈര് തത്വചിന്തകൻ കൂടിയായിരുന്നു. സുഹൈറിന്റെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്കാരവും.
രചന : മമ്മുട്ടി കട്ടയാട്
പേജ് : 145
വില : 400
Size : D 1/4
കാവ്യവനിയിലെ ദലമർമരങ്ങൾ
പ്രവാചകാനുരാഗിയും സ്നേഹഗായകനുമായിരുന്ന മുഹമ്മദ്ബ്നു അബീബക്ർ റശീദുൽ ബഗ്ദാദിയുടെ പ്രസിദ്ധമായ അനുരാഗ കാവ്യമാണ് വിത്രിയ്യ. സ്പെയിനിലൂടെ ദേശാടനം നടത്തുന്ന സമയത്താണ് പരിവ്രാജകനായ കവി ഈ വരികൾ കുറിക്കുന്നത്. പ്രണയവ്യഥയാൽ പ്രവഹിച്ച ഭാവസുന്ദരമായ വരികളാണ് വിത്രിയ്യയുടെത്. അറബി അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഇരുപത്തി ഒമ്പത് കാവ്യങ്ങളാണ് വിത്രിയ്യയിലുള്ളത്. ഓരോ അക്ഷരം കൊണ്ട് തുടങ്ങി അതേ അക്ഷരത്തിലവസാനിക്കുന്ന അസാധാരണാനുഭവം.
രചന : യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
പേജ് : 200
വില : 260