Sayyid Salmanul Faris Adany
2000 ത്തിൽ കരിപ്പൂരിലെ കാഞ്ഞിരപ്പറമ്പിൽ ജനനം. ജി എം എൽ പി സ്കൂൾ കാഞ്ഞിരപ്പറമ്പ, ജി എം യു പി സ്കൂൾ കാന്തക്കാട്, മഅ്ദിൻ ഹൈസ്കൂൾ എജ്യൂപാർക്ക്, മലപ്പുറം ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസ് മുതൽ ഡിഗ്രി അവസാന വർഷം വരെ മലപ്പുറം മഅ്ദിൻ സ്കൂൾ ഓഫ് എക്സലൻസിൽ മതപഠനം. മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയൻസിൽ രണ്ടു വർഷത്തെ അദനി മത ബിരുദ പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഭൗതിക ബിരുദം. ഡൽഹി ജാമിഅ ഹംദർദിൽ നിന്നും ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. കുറ്റ്യാടി സിറാജുൽ ഹുദാ മീഡിയ കോ- ഓർഡിനേറ്റർ, കണ്ടൻ്റ് റൈറ്റർ, ഇകോൾ ഇൻ്റർനാഷണൽ പ്രെപ്പ് സ്കൂളിൽ മെൻ്ററായും സേവനമനുഷ്ടിച്ചു. നിലവിൽ കുറ്റ്യാടി സിറാജുൽ ഹുദാ സ്കൂൾ ഓഫ് എക്സലൻസിൽ മുദരിസായി സേവനം.
