
ഈ കണ്ണാടി ഒന്നു നോക്കിക്കൂടെ
₹120.00
മനുഷ്യന്‍ തിന്മയാണെന്ന മുന്‍ധാരണ കൊണ്ടായിരിക്കാം അക്രമ
ത്തിന്റെയും അസാന്മാര്‍ഗികതയുടെയും അനീതിയുടെയും കഥകള്‍
മാത്രം ആനുകാലിക സാഹിത്യം പടച്ചുവിടുന്നത്. ഈയൊരു സാഹചര്യത്തില്‍ മൂല്യവത്തായ ജീവിതാവിഷ്‌കാരത്താല്‍ നന്മയെ പ്രതിഷ്ഠിക്കുന്ന ദൗത്യമാണ് “ഈ കണ്ണാടി ഒന്നു നോക്കിക്കൂടേ’ നിര്‍വഹിക്കു
ന്നത്.
കഥയുടെയും അനുഭവത്തിന്റെയും അതിര്‍വരമ്പില്‍ വെച്ചാണ് ഈ കൃതികള്‍ ചിറകുകള്‍ വിടര്‍ത്തുന്നതെന്ന് പറയാം. ഇവയില്‍ സ്‌നേഹമുണ്ട്. ഹാസ്യമുണ്ട്. ദര്‍ശനമുണ്ട്. വിമര്‍ശനമുണ്ട്. സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഉണ്ട്. വര്‍ണ്ണാഭമായ ശൈലിയും നാടന്‍ പ്രയോഗ ചാരുതയും ഫൈസല്‍ കഥകളെ തീര്‍ത്തും ആകര്‍ഷകമാക്കുന്നു. ചെറുസംഭവങ്ങളുടെ ഓളങ്ങളേറി ഈ പുസ്തകനൗക ജീവിതസാഗരത്തെ താണ്ടാന്‍ മുതിരുകയാണ്.
പ്രിയപ്പെട്ട വായനക്കാരാ ധൈര്യപൂര്‍വ്വം ഇതിലേറൂ, ലക്ഷ്യസ്ഥാനത്തി
ലെത്തൂ.
Author : Dr.Faisal Ahsani Uliyil
Pages : 80
Price : 120
Reviews
There are no reviews yet.