
ത്വറഫയുടെ മുഅല്ലഖ
₹600.00
മുഅല്ലഖാ കവികളില്‍ രണ്ടാമനായി അറിയപ്പെടുന്ന ത്വറഫയുടെ ജനനം ക്രി.വ. 543ലാണ്. ഇരുപത്തിയാറാം വയസ്സില്‍, ജന്മംനല്‍കിയ വരികളുടെ പേരില്‍ കൊല്ലപ്പെടുമ്പോള്‍, അദ്ദേഹം ബാക്കിവെച്ച അനശ്വര കാവ്യങ്ങളില്‍ഒന്ന് ഇതായിരുന്നു; മറ്റു മുഅല്ലഖകളേക്കാള്‍ ദൈര്‍ഘ്യമേറിയതും.ജീവിതം മുന്തിരിച്ചാറുപോല്‍ നുകരാനുള്ളതാണെന്ന് ഉദ്‌ഘോഷിച്ച ത്വറഫ നല്ലൊരു സഹജീവി സ്നേഹിയും ദീനാനുകമ്പയുള്ളവനും പ്രകൃതിയെയും സൗന്ദര്യത്തെയും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവനും പെട്ടെന്ന് പ്രകോപിതനാകുന്നവനും ദരിദ്രനും അഭിമാനിയുമായിരുന്നു. മുപ്പതിലധികം വരികളിലൂടെ ഇവിടെ അദ്ദേഹം ഒട്ടകത്തെ വർണിക്കുന്നുണ്ട്. തന്റെ ദുഃഖം ശമിപ്പിക്കാനുള്ള തെളിനീരു കൂടിയായിരുന്നു അദ്ദേഹത്തിനു കവിതകള്‍! ത്വറഫയുടെ മുഅല്ലഖയുടെ മനോഹരമായ വിശദീകരണവും കാവ്യാവിഷ്കാരവും.
രചന : മമ്മുട്ടി കട്ടയാട്
പേജ് : 254
വില : 600
Size : D 1/4
Reviews
There are no reviews yet.